Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൊന്നിയിൻ സെൽവൻ 2...

പൊന്നിയിൻ സെൽവൻ 2 വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ലൈക്ക പ്രൊഡക്ഷന്‍സ്

text_fields
bookmark_border
Ponniyin Selvan’s special announcement today
cancel

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം തമിഴിൽ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം രണ്ടാംഭാഗത്തിനെ കുറിച്ചുള്ള നിർണ്ണായ പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ എത്തുകയാണ്.

ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് പിസ്2 നെ കുറിച്ച് പ്രഖ്യാപനവുമായി എത്തുന്നത്. കവാടങ്ങൾ തുറക്കൂ, ഞങ്ങൾ പൊന്നിയിൻ സെൽവൻ 2ലേക്ക് മാർച്ച് ചെയ്യുകയാണ്. ഇന്ന് നാല് മണിക്ക് ആവേശകരമായ ഒരു പ്രഖ്യാപനം ഉണ്ടാകും-ലൈക്ക് പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു.

പ്രേക്ഷകരിൽ ഒരുപിടി ചോദ്യം ബാക്കിയാക്കിയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം അവസാനിച്ചത്. 2023 ഏപ്രിൽ 20 ഓടെ രണ്ടാം ഭാഗം ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയ ചിത്രത്തിൽ ഐശ്വര്യ റായി ബച്ചൻ ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിവരാണ് മറ്റു താരങ്ങൾ.2022 ൽ പുറത്ത് ഇറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponniyin selvan
News Summary - Ponniyin Selvan’s special announcement today 4 pm
Next Story