Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ' തിയറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ ചർച്ചയാവുന്നു...

text_fields
bookmark_border
ഐശ്വര്യ റായി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്
Ponniyin Selvans Latest   poster Went Viral
cancel

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് "പൊന്നിയിൻ സെൽവൻ". സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ വൈറലാവുന്നു. താരസമ്പന്നമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഐശ്വര്യ റായി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിക്രം,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്.

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന എ. ആർ റഹ്മാൻ ആണ്. സെപ്റ്റംബർ 30-ന്ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponniyin Selvan's Latest poster Went Viral
Next Story