Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറിലീസിന് മുമ്പ്...

റിലീസിന് മുമ്പ് കോടികൾ കൊയ്ത് 'പൊന്നിയിൻ സെൽവൻ'...

text_fields
bookmark_border
Ponniyin Selvan I sees advance booking of ₹1 crore in just few hours in India
cancel

തിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നത്തിന്റെ സ്വപ്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം തുടക്കം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

പൊന്നിയിൻ സെൽവൻ പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല. ട്വിറ്ററിലൂടെയാണ് കണക്ക് പങ്കുവെച്ചിരിക്കുന്നത്. ഞായറാഴ്ച അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു കോടി പിന്നിട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഓപ്പണിങ് ആണെന്ന് ട്രേഡ് വൃത്തങ്ങൾ പറയുന്നത്.

വെളളിയാഴ്ച ഉച്ചയോടെ 78,000 ടിക്കറ്റുകളാണ് വിറ്റത്. ഇതിന് 1.46 കോടി രൂപ ലഭിച്ചു. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നിന്ന് മാത്രം 1.37 കോടിയും തെലുങ്ക് പതിപ്പിൽ നിന്ന് ഏകദേശം 9 ലക്ഷം രൂപയും ലഭിച്ചു. ഇനിയും ഉയരാനുള്ള സാധ്യതയും ട്രേഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

യു സർട്ടിഫിക്കറ്റുമായി എത്തുന്ന പൊന്നിയിൻ സെൽവനിൽ ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. താരസമ്പന്നമായ ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

Show Full Article
TAGS:ponniyin selvan 
News Summary - Ponniyin Selvan I sees advance booking of ₹1 crore in just few hours in India
Next Story