Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമൽഹാസന്റെ വിക്രമിനെ...

കമൽഹാസന്റെ വിക്രമിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ; ഒപ്പം പുതിയൊരു നേട്ടവും...

text_fields
bookmark_border
Ponniyin Selvan  Achive highest  Collection In Tamilnadu For Over Take  Kamal Haasans Vikram
cancel

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് തി‍യറ്റർ റിലീസായി എത്തിയ ചിത്രം മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. 450 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇപ്പോഴിതാ പുതിയ റെക്കേർഡ് സ്വന്തമാക്കിയിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ പുറത്ത് ഇറങ്ങി 15 ദിവസം പൂർത്തിയാകുമ്പോഴാണ് ചിത്രം പുതിയ റെക്കോർഡ് നേടിയിരിക്കുന്നത്.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ കമൽഹാസൻ ചിത്രം വിക്രമിന്റെ കളക്ഷനും മറികടന്നിട്ടുണ്ട്. 2022 ജൂൺ 3 ന് റിലീസ് ചെയ്ത ചിത്രം 180 കോടി രൂപയായിരുന്നു തിയറ്ററുകളിൽ നിന്ന് നേടിയത്. എന്നാൽ പൊന്നിയിൻ സെൽവൻ രണ്ടാഴ്ച കൊണ്ട് 183 കോടി നേടിയിട്ടുണ്ട്. സിനിമ 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി കഴിഞ്ഞ ദിവസം നിർമാതാക്കൾ അറിയിച്ചിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തിയത്. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവത്തിന്റെ പ്രമേയം. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. ആദ്യഭാഗം വൻ വിജയമായതോടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Show Full Article
TAGS:ponniyin selvan 
News Summary - Ponniyin Selvan Achive highest Collection In Tamilnadu For Over Take Kamal Haasan's Vikram
Next Story