ജീവൻ തിരികെ കിട്ടിയത് ഭാഗ്യം! കാർ അപകടത്തെ കുറിച്ച് ഗായിക രക്ഷിത സുരേഷ്
text_fieldsനേരിട്ട കാർ അപകടത്തെ കുറിച്ച് ഗായിക രക്ഷിത സുരേഷ്. ഞായറാഴ്ച രാവിലെ മലേഷ്യയിൽ വെച്ചായിരുന്നു അപകടം. രക്ഷിത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും കാര്യമായ പരിക്കുകളൊന്നുമില്ലെന്നും ഗായിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാർ ഡിവൈഡറിൽ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ആ 10 സെക്കൻഡ് ജീവിതം മുഴുവൻ എന്റെ മുന്നിൽ മിന്നിമറഞ്ഞു'- രക്ഷിത കുറിച്ചു.
'എയർബാഗുകൾക്ക് നന്ദി, അല്ലാത്തപക്ഷം കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു. ഇപ്പോഴും ഇടിയുടെ ഭയത്തിൽ നിന്ന് മോചിതയായിട്ടില്ല. ഞാനും ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും സുരക്ഷിതരായതിൽ വളരെയധികം സന്തോഷമുണ്ട്. ചെറിയ പരിക്കുകൾ മാത്രമാണുള്ളത്. ജീവൻ തിരികെ കിട്ടിയത് ഭാഗ്യം'-താരം കൂട്ടിച്ചേർത്തു.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് രക്ഷിത സുരേഷ് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

