Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നിയിൻ സെൽവൻ 2; റിലീസ് തീയതി പുറത്ത്

text_fields
bookmark_border
Ponniyin Selvan 2 On 2023  April 28
cancel

മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ 2ന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 2023 ഏപ്രിൽ 28നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും..

സെപ്റ്റംബർ 30നായിരുന്നു പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം തിയറ്ററുകളിൽ എത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് തമിഴ്നാട്ടിൽ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

താരസമ്പന്നമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ഐശ്വര്യ റായി രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ എന്നിവരാണ് മറ്റു താരങ്ങൾ. ഒന്നാം ഭാഗത്തിൽ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ponniyin Selvan 2 On 2023 April 28
Next Story