Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊന്നിയിൻ സെല്‍വന്റെ ക്ലോസിങ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
cancel

'പൊന്നിയിൻ സെല്‍വന്റെ' ക്ലോസിങ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

text_fields
bookmark_border
'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ടോട്ടൽ കളക്ഷൻ റിപ്പോര്‍ട്ട് ടോളിവുഡ് ഡോട് കോം ആണ് പുറത്തുവിട്ടത്

മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തിന്റെ ക്ലോസിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ അവസാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ടോട്ടൽ കളക്ഷൻ റിപ്പോര്‍ട്ട് ടോളിവുഡ് ഡോട് കോം ആണ് പുറത്തുവിട്ടത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് 136.40 കോടിയാണ് നേടിയത്. കേരളത്തില്‍ നിന്ന് ചിത്രം 16.80 കോടിയും കര്‍ണാടകയില്‍ നിന്ന് ചിത്രം 21.10 കോടിയുമാണ് നേടിയത്. ആഗോളതലത്തിൽ ചിത്രം 338.85 കോടിയാണ് ആകെ നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ.ആര്‍. റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ്‍ ഖാൻ, അര്‍ജുൻ ചിദംബരം, സാറാ അര്‍ജുൻ, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Ponniyin Selvan 2' box office collections across various regions
Next Story