Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്​ സേതുപതിയുടെ...

വിജയ്​ സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; കെട്ടടങ്ങാതെ സിനിമാ വിവാദം

text_fields
bookmark_border
വിജയ്​ സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; കെട്ടടങ്ങാതെ സിനിമാ വിവാദം
cancel

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമയായ '800'ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറിയത്​ വലിയ വാർത്തയായിരുന്നു. മുത്തയ്യ മുരളീധരന്‍റെ ആവശ്യപ്രകാരമായിരുന്നു താരത്തി​െൻറ പിന്മാറ്റം. എന്നാൽ ചിത്രം പ്രഖ്യാപിച്ചത്​ മുതൽ വിജയ്​ സേതുപതിക്കെതിരെ വലിയ പ്രതിഷേധവും അധിക്ഷേപവുമായി എത്തിയവർ ചിത്രത്തിൽ നിന്ന്​ പിന്മാറിയതിന്​ ശേഷവും അത്​ തുടരുന്ന കാഴ്​ചയായിരുന്നു. അതി​െൻറ ഭാഗമായി താരത്തി​െൻറ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ ട്വിറ്ററില്‍ ബലാത്സംഗ ഭീഷണിയുമായും ഒരാളെത്തി.

റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി ഉയർന്നിരിക്കുന്നത്​. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു അയാൾ ഭീഷണി മുഴക്കിയത്.

ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ ട്വീറ്റ് ചെയ്തു. ഗായിക ചിന്മയി ശ്രീപദ വിവാദമായ ട്വീറ്റി​െൻറ സ്​ക്രീൻഷോട്ട്​ പങ്കുവെച്ചുകൊണ്ട്​ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. 'വിയോജിപ്പ്​ പ്രകടിപ്പിക്കുന്ന ഒരു തമിഴ്​ മകൻ. ഇത്തരം കുറ്റവാളികളെ പിന്തുണക്കുന്നവരാണോ നാട്ടിലുള്ളതെന്നും' ചിന്മയി ചോദിച്ചു. അതേസമയം സംഭവത്തിൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

തന്‍റെ ബയോപിക് ചെയ്യുന്നതുകൊണ്ട് വിജയ്​ സേതുപതിയുടെ കരിയറിന് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ പ്രോജക്ടിൽ നിന്നും പിന്മാറാൻ സേതുപതിയോട് ആവശ്യപ്പെടുന്നുവെന്ന് മുത്തയ്യ മുരളീധരൻ പ്രസ്​താവനയിലൂടെ അറിയിച്ചിരുന്നു. താൻ ഒരുപാട് തിരിച്ചടികൾ നേരിട്ട് കൊണ്ടാണ് ഈ നിലയിലെത്തിയത്. പ്രോജക്ടിന്‍റെ പ്രൊഡക്ഷന് ടീമിൽ പൂർണവിശ്വാസമുണ്ട്. മറ്റൊരു നടനെ കാസ്റ്റ് ചെയ്തുകൊണ്ട് അവർ സിനിമ പൂർത്തിയാക്കുമെന്നും മുത്തയ്യ മുരളീധരൻ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay SethupathiMuttiah Muralitharan800 movie
News Summary - Police registers a case against a user who made inappropriate comments against Vijay Sethupathi's daughter
Next Story