Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടനാണെങ്കിലും നിയമം...

നടനാണെങ്കിലും നിയമം ലംഘിച്ചാൽ നടപടി; കാർത്തിക് ആര്യന്റെ ലംബോർഗിനിയുടെ ചിത്രം പോസ്റ്റ് ചെയ്ത് പൊലീസ്

text_fields
bookmark_border
നടനാണെങ്കിലും നിയമം ലംഘിച്ചാൽ നടപടി;  കാർത്തിക് ആര്യന്റെ ലംബോർഗിനിയുടെ ചിത്രം  പോസ്റ്റ്  ചെയ്ത് പൊലീസ്
cancel

നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിന് നടൻ കാർത്തിക് ആര്യന് പിഴ. നടന്റെ ലംബോർഗിനിയുടെ ചിത്രം മുംബൈ പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എത്ര രൂപയാണ് പിഴയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നടനാണെങ്കിലും നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ചുമർത്തുമെന്ന് മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കാർത്തിക് ആര്യൻ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രപരിസരത്തെ നോ പാർക്കിങ് ഏരിയയിലാണ് നടൻ കാർ പാർക്ക് ചെയ്തത്.

രോഹിത് ധവാന്‍ സംവിധാനം ചെയ്ത 'ഷെഹ്‌സാദ'യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. അല്ലു അർജുന്റെ തെലുങ്ക് ചിത്രമായ 'അല വൈകുണ്ഠപുരമുലോ'യുടെ ഹിന്ദി റീമേക്കാണിത്. ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയാണ് കാർത്തിക് ആര്യൻ. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ് രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kartik Aaryan
News Summary - Police Charged petty for parking Lamborghini on wrong side In Kartik Aaryan
Next Story