Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിമിയറിനൊരുങ്ങി എമ്മി അവാർഡ് ജേതാവ് റിച്ചി മേത്തയുടെ 'പോച്ചർ'; പ്രധാനവേഷത്തിൽ നിമിഷ സജയനും റോഷൻ മാത്യുവും

text_fields
bookmark_border
പ്രിമിയറിനൊരുങ്ങി എമ്മി അവാർഡ് ജേതാവ് റിച്ചി മേത്തയുടെ പോച്ചർ; പ്രധാനവേഷത്തിൽ   നിമിഷ സജയനും റോഷൻ മാത്യുവും
cancel

എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും സംവിധാനവും നിർവഹിച്ച വെബ് സീരിസ് 'പോച്ചർ' പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 23 ന് ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക. ക്യുസി എന്റർടെയ്ൻമെന്റ് നിർമിച്ച വെബ് സീരിസിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഓസ്കാർ നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് ആണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. ക്യുസി എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ആദ്യ ടെലിവിഷൻ പരമ്പരയാണിത്

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥയാണ് ഈ അന്വേഷണാത്മക ക്രൈം സീരീസ് പറയുന്നത്.കേരളം, ഡൽഹി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Poacher': Emmy-Winner Richie Mehta's Crime Series To Unearth Largest Ivory Poaching Ring
Next Story