Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് രാമനും സീതയും; രൺബീറിന്റെയും സായ് പല്ലവിയുടെയും ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
Photos leaked: Ranbir Kapoor as Ram, Sai Pallavi as Sita
cancel

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. സായ് പല്ലവിയും രൺബീർ കപൂറുമാണ് ചിത്രത്തിൽ രാമനും സീതയുമായി എത്തുന്നത്. 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇപ്പോഴിത സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാവുകയാണ്. സെറ്റിൽ നിന്നുള്ള സായ് പല്ലവിയുടെയും രൺബീർ കപൂറിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്. രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്.യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

ചിത്രത്തിനായി വൻ തുകയാണ് താരങ്ങൾ വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി രൺബീർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. ആറ് കോടിയാണ് സീതയാകാന്‍ വേണ്ടി സായ് പല്ലവി ആവശ്യപ്പെട്ടത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Photos leaked: Ranbir Kapoor as Ram, Sai Pallavi as Sita
Next Story