മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്‍?: ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയിലർ
text_fieldsമലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ഫാർമയുടെ ട്രെയിലർ പുറത്തുവിട്ടു. മെഡിക്കൽ ഡ്രാമ ഴോണറിൽ ഇറങ്ങുന്ന സീരീസ് ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. നിവിൻ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കൽ റെപ്പ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ട്രെയിലർ നൽകുന്ന സൂചന പ്രകാരം നായകൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മെഡിക്കൽ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മർദവും സീരീസ് പ്രതിപാദിക്കുന്നു.
നിവിനോടൊപ്പം ദേശീയ അവാർഡ് ജേതാവായ രജത് കപൂർ ഉൾപ്പെടെയുള്ള താരനിരയും സീരീസിലുണ്ട്. മുൻപ് ‘അഗ്‌നിസാക്ഷി’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം വലിയ ഇടവേളക്കുശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്. പി.ആർ. അരുൺ എഴുതി സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024ൽ ഗോവയിൽ നടന്ന ഐ.എഫ്.എഫ്.ഐയിൽ പ്രീമിയർ ചെയ്തിരുന്നു.
മൂവി മിൽ ബാനറിന്റെ പേരിൽ കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി, ആലേഖ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥപത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം. സംഗീതം - ജേക്സ് ബിജോയ്. എഡിറ്റിങ് - ശ്രീജിത് സാരംഗ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്. പി.ആർ.ഓ -റോജിൻ കെ. റോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

