Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസർപ്പത്തിന്‍റെ...

സർപ്പത്തിന്‍റെ പ്രതികാര കഥയുമായി 'ഫണി' മോഷൻ പോസ്റ്റർ

text_fields
bookmark_border
phani
cancel

ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന 'ഫണി' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒ.എം.ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

'ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരി മീനാക്ഷിയാണ് 'ഫണി' നിർമിക്കുന്നത്. അല്ലു അർജുന്‍റെ സരൈനോടിലെ എം.എൽ.എയുടെ വേഷത്തിൽ വന്ന കാതറിനെ ഞാൻ ഓർക്കുന്നു. ഈ സിനിമയിൽ അവർ ഏതുതരം കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ ഞാൻ ആകാംക്ഷയിലാണ്. ഫണിയുടെ മുഴുവൻ ടീമിനും ഞാൻ ആശംസകൾ നേരുന്നു, ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു', ചടങ്ങിൽ സംവിധായകൻ കെ. രാഘവേന്ദ്ര റാവു പറഞ്ഞു.

"ഞാൻ യു.എസിലേക്ക് പോകുമ്പോഴെല്ലാം എന്‍റെ സഹോദരി മീനാക്ഷിയുടെയും സഹോദരീ ഭർത്താവ് ശാസ്ത്രി ഗാരിയുടെയും വീട്ടിലാണ് താമസിക്കുന്നത്, അവിടെ നിന്ന് ഞാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാറുണ്ട്. ഞങ്ങൾ പലതവണ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സിനിമ നിർമ്മിക്കുക എന്ന ആശയം ഒരിക്കലും മനസ്സിൽ വന്നില്ല. അവരുടെ ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എന്നോടൊപ്പം ഒരു സിനിമ നിർമിക്കാൻ അവർ വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ആദ്യം ഭയപ്പെട്ടു. നന്നായി തയ്യാറെടുക്കുകയും ഇൻഡസ്ട്രിയിലേക്ക് വരികയും ചെയ്യാറുള്ള മറ്റ് നിർമ്മാതാക്കൾ ഏറെയുണ്ടെങ്കിലും അവർ എന്നെ കാണുകയും നിർമ്മാണത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയുമായിരുന്നു.

അതിനാൽ, എല്ലാ തയ്യാറെടുപ്പുകളും ഞാൻ നടത്തി. മീനാക്ഷി സൂചിപ്പിച്ചതുപോലെ, ഞങ്ങൾ ഒരു ചെറിയ ചിത്രമായി ഫണി ആരംഭിച്ചു. കാതറിൻ ട്രീസ ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചപ്പോൾ അത് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ആത്യന്തികമായി ഇത് ഒരു ആഗോള സിനിമയായി മാറി. അവർ വളരെ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. മഹേഷ് ശ്രീറാമും ഞങ്ങളുമായി വളരെ സഹകരിച്ചിരുന്നു. ഞങ്ങളുടെ മുഴുവൻ ടീമും ഫാനിയിൽ ആവേശത്തോടെ പ്രവർത്തിക്കുന്നു, ഞങ്ങൾ ഉടൻ തന്നെ ഫണി തിയേറ്ററുകളിലെത്തിക്കും ", ഡയറക്ടർ വി.എൻ ആദിത്യ പറയുകയുണ്ടായി.

"ഫണിയുടെ മോഷൻ പോസ്റ്റർ ഇന്ന് ഇതിഹാസം രാഘവേന്ദ്ര റാവു പുറത്തിറക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒഎംജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഒരു ചെറിയ സിനിമയായി ആരംഭിച്ചത് ഇപ്പോൾ ഒരു ആഗോള പദ്ധതിയായി മാറിയിരിക്കുന്നു. ഞാൻ എന്‍റെ സഹോദരൻ വി. എൻ ആദിത്യയുടെ സിനിമകൾ മാത്രമേ തിയേറ്ററുകളിൽ കണ്ടിട്ടുള്ളൂ, ഇതാദ്യമായാണ് ഞാൻ ഇതുപോലെ വേദിയിൽ സംസാരിക്കുന്നത്. ഫണിയിലെ അഭിനയത്തിന് കാതറിൻ ദേശീയ അവാർഡ് നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ചെയ്ത ഓരോ രംഗവും കാണുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന വികാരം ഇതാണ്.

കാതറിനോടൊപ്പം പാമ്പും ഈ ചിത്രത്തിൽ നിർണായകമാകും. എന്‍റെ സഹോദരനും പാമ്പിനെ ഓഡിഷൻ ചെയ്തു. മഹേഷ് ശ്രീറാം ഞങ്ങൾക്ക് കുടുംബം പോലെയാണ്. ഞങ്ങളുടെ ബാനറിന് കീഴിൽ കൂടുതൽ സിനിമകൾ നിർമ്മിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ തുടർച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നു", നിർമ്മാതാവും സംഗീത സംവിധായികയുമായ ഡോ. മീനാക്ഷി അനിപിണ്ടി പറഞ്ഞു.

കോ-പ്രൊഡ്യൂസർ ശാസ്ത്രി അനിപിണ്ടി, തിരക്കഥാകൃത്ത് പത്മ, താരങ്ങളായ മഹേഷ് ശ്രീറാം, കാസി വിശ്വനാഥ്, കാതറിൻ ട്രീസ, നേഹ കൃഷ്ണ, തനികെല്ല ഭരണി, കാശി വിശ്വനാഥ്, രഞ്ജിത, യോഗിത, പ്രശാന്തി ആരതി, സാന്യ, ആകാശ്, അനിൽ ശങ്കരമാഞ്ചി, കിരൺ ഗുഡിപ്പള്ളി, ബാല കര്രി, ദയാകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഥ, തിരക്കഥ, സംവിധാനം: ഡോ. വി. എൻ. ആദിത്യ പത്മാവതി മല്ലടിയുമായി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരൺ ഐനംപുഡി, എഡിറ്റർ: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motion PosterNew MovieSerpent
News Summary - phani motion poster with the revenge story of the serpent
Next Story