അൻവർ സാദത്ത് നായകനാകുന്ന 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsപ്രമുഖ മോഡലും നടനുമായ അൻവർ സാദത്ത് നായകനാകുന്ന പുതിയ ചിത്രമായ 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഒക്ടോബർ മാസത്തിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
നൗഷാദ് നാസ്സർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സ്കൂൾ ഡയറി, അർദ്ധരാത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ സാദത്ത് വീണ്ടും നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. അൻവർ സാദത്ത്, അനൂപ് നായർ, ഷിറാസ് എം.വി, മുരളി പി. പിള്ളൈ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്യുന്നത്. ജെ. ബഹദൂർഷാ, ജസിംഖാൻ സലാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. ചിത്രത്തിൽ എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ.ജെ. വിജയ്, സുഫൈൽ, ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫൻ തുടങ്ങിയ പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്.
അസ്സോസിയേറ്റ് ഡയറക്ടർ - അനന്ദു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ് - കിരൺ ആർ എസ്, ആഷിക് ജോയ് കൂടാരത്തിൽ, വി എഫ് എക്സ് - അർട്രയിൽ മീഡിയ, ഡി ഐ - യുഗേന്ദ്രൻ, മ്യൂസിക് - എബി ടെറൻസ് ആന്റണി, സൗണ്ട് ഡിസൈൻ - പ്രിൻസ് അൻസെലം, "ലഹരി സോങ്" മ്യൂസിക് - അലോഷ്യ പീറ്റർ, "ലഹരി സോങ്" സിംഗേഴ്സ് - ഷാൻ റഹ്മാൻ, അജു വർഗീസ്, സ്റ്റുഡിയോ & സൗണ്ട് മിക്സിങ് - ചിത്രാഞ്ജലി, സ്പോട് എഡിറ്റർ - ശൗണ് ബി സുനിൽ, സ്റ്റണ്ട് കൊറിയോഗ്രാഫി - സുഫൈൽ, കോസ്റ്റും ഡിസൈനർ - ഹഫ്സ ഉസ്മാൻ ആലത്തൂർ, സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ - ഹരിശങ്കർ പി ജി, അസ്സോസിയേറ്റ് ക്യാമറാമാൻ - വിഷ്ണു ഗോപാൽ വൈഗ, പോസ്റ്റർ ഡിസൈൻ - സുജിബാൽ, പ്രമേഷ്, ലൊക്കേഷൻ മാനേജർ - ഷമീം സജാദ്, സ്റ്റീൽസ് - അനൂ കൃഷ്ണൻ & ഹരിശങ്കർ പി ജി, ആർട്ട് ഡയറക്ടർ - ജുബിൻ ജോർജ് എബ്രഹാം, ആർട്ട് അസിസ്റ്റന്റ് - ജോബിൻ ജേക്കബ്, മേക്കപ്പ് - സുനിറ്റ ആർ, മേക്കപ്പ് അസിസ്റ്റന്റ് - സുഹൈൽ നിസാർ, പ്രൊഡക്ഷൻ മാനേജർ - ശ്യാം (മൂവി മാർക്ക് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു), പി ആർ ഒ - എം കെ ഷെജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

