Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൈയിൽ ഗദയേന്തി രാം...

കൈയിൽ ഗദയേന്തി രാം ചരൺ, 'പെദ്ധി'യിൽ താരമെത്തുന്നത് വമ്പൻ ലുക്കിൽ; ചിത്രത്തിന്‍റെ ഗ്ലിമ്പ്സ് വിഡിയോ പുറത്ത്

text_fields
bookmark_border
കൈയിൽ ഗദയേന്തി രാം ചരൺ, പെദ്ധിയിൽ താരമെത്തുന്നത് വമ്പൻ ലുക്കിൽ; ചിത്രത്തിന്‍റെ ഗ്ലിമ്പ്സ് വിഡിയോ പുറത്ത്
cancel
camera_alt

രാം ചരൺ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് രാം ചരൺ. താരത്തിന്‍റേതായ് പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സനയുടെ ചിത്രത്തിൽ രാം ചരൺ ഒരു പെഹൽവാനായാണ് എത്തുന്നത് എന്നാണ് സൂചന. രാം ചരണിന്‍റെ പിറന്നാളിനോടനുബന്ധിച്ച് പെദ്ധിയുടെ ഗ്ലിമ്പ്സ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം 2026 ഏപ്രിൽ 30 ന് ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.

ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്‍റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വമ്പന്‍ ബജറ്റിൽ എത്തുന്ന ചിത്രം മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂറാണ് ചിത്രത്തിൽ നായിക.

ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക മാറ്റം ഈ ഗ്ലിമ്പ്സ് വിഡിയോയിൽ ദൃശ്യമാണ്. ഒരു പെഹൽവാൻ ആയി ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് രാം ചരൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ ശരീരത്തോടെ, കയ്യിൽ വമ്പൻ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്ന വിഡിയോയുടെ പ്രധാന ആകർഷണം. താൻ എപ്പോഴും കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്ന സൂചന നൽകുന്ന രാം ചരണിന്റെ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധീര എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ രാം ചരണിന് ആ കാലഘട്ടത്തിൽ കേരളത്തിലെ ഒരു യുവ നടന് ഉള്ളതിനേക്കാളധികം ആരാധകർ ഉണ്ടായിരുന്നു. രാം ചരണിന്‍റെ സിനിമ കരിയറിലെതന്നെ ഗംഭീര ചിത്രങ്ങളിൽ ഒന്നായിരുന്നു ധീര. ശേഷം താരത്തിന്‍റേതായി പുറത്തുവന്ന പല ചിത്രങ്ങളും തിയറ്ററിൽ ഗംഭീര വിജയമായ് മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie ReleaseRam CharanEntertainment NewsCelebrities
News Summary - Peddi Ram Charan's FIRST Look As Pehelwan Unveiled On His Birthday, Video Features Actor In Physically Transformed Look
Next Story