ഒജി സംവിധായകന് പവൻ കല്യാണിന്‍റെ സമ്മാനം മൂന്ന് കോടിയുടെ കാർ
text_fieldsപവൻ കല്യാൺ നായകനായ 'ദേ കോൾ ഹിം ഒജി' (ഒജി) സെപ്റ്റംബർ 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫിസിൽ വിജയമായിരുന്നു. ഇപ്പോഴിതാ, പവൻ കല്യാൺ ചിത്രത്തിന്‍റെ സംവിധായകൻ സുജീത്തിന് ഒരു പുതിയ ആഡംബര കാർ സമ്മാനമായി നൽകിയിരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.
പവൻ കല്യാണ്‍ തന്റെ പുതിയ കാറിന് മുന്നിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സുജീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മൂന്ന് കോടി രൂപ വിലവരുന്ന ഒരു കറുത്ത ലാൻഡ് റോവർ ഡിഫെൻഡറാണ് താരം അദ്ദേഹത്തിന് സമ്മാനമായി നൽകിയത്.
'എക്കാലത്തെയും മികച്ച സമ്മാനം. വാക്കുകൾക്കതീതമായ നന്ദി. എന്റെ പ്രിയപ്പെട്ട ഒജിയുടെ സ്നേഹവും പ്രോത്സാഹനവും എനിക്ക് എല്ലാമാണ്. ഒരു ബാല്യകാല ആരാധകൻ മുതൽ ഈ പ്രത്യേക നിമിഷം വരെ. എന്നേക്കും കടപ്പെട്ടിരിക്കുന്നു' - എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ എഴുതിയത്.
രണ്ട് വര്‍ഷം മുമ്പ് പവന്‍ കല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഒജി. എന്നാല്‍ പിന്നീട് പവന്‍ കല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍.ആര്‍.ആര്‍ നിർമിച്ച ഡി.വി.വി പ്രൊഡക്ഷന്‍ ആണ് ചിത്രം നിർമിച്ചത്.
ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. പ്രിയങ്ക മോഹൻ ആണ് നായിക. രവി കെ ചന്ദ്രൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി.വി.വി ദാനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

