'പത്രോസിൻെറ പടപ്പുകൾ' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
text_fieldsമരിക്കാർ എൻറർടൈൻമെൻസിൻെറ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിൻെറ പടപ്പുകൾ' എന്ന ചിത്രത്തിൻെറ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആൻറണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. കൂടാതെ സുരേഷ് കൃഷ്ണ, ജോണി ആൻറണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫിൻെറ ആദ്യ സംവിധാന സംരംഭമാണ്. ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

