Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പത്തൊൻപതാം...

'പത്തൊൻപതാം നൂറ്റാണ്ട്': സ്വിച്ചോൺ കര്‍മ്മവും പൂജയും നടന്നു

text_fields
bookmark_border
പത്തൊൻപതാം നൂറ്റാണ്ട്: സ്വിച്ചോൺ കര്‍മ്മവും പൂജയും നടന്നു
cancel

ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടന്നു. നവോഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ സിനിമയിൽ അവതരിപ്പിക്കും.


അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി സുദേവ് നായർ, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും സിനിമയിലുണ്ട്​. ഷാജികുമാർ ആണ്​ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്​. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രൻ​ സംഗീതം പകരും​.


കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍-ബാദുഷ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്,ഇക്ബാല്‍ പാനായിക്കുളം.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് തുടങ്ങിയവരാണ്​ സിനിമയുടെ അണിയറയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinayanGokulampathonpatham noottandu
Next Story