Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയറ്ററുകളിൽ; തീയതി പുറത്ത്

text_fields
bookmark_border
നടൻ സിജുവിൽ സനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Pathonpatham Noottandu Movie release Date Out
cancel

വോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസിങ് ഡേറ്റ് പുറത്ത്. സെപ്റ്റംബർ 8 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത സംവിധായകനായ വിനയനാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നടൻ സിജുവിൽ സനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. കളരിപ്പയറ്റും മറ്റ് അയോധന കലകളും മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കിയാണ് സിജുവിൽസൻ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാനായി എത്തുന്നത്.

ചെമ്പൻ വിനോദ് ജോസ്,അനൂപ് മേനോൻ ,സുരേഷ് കൃഷ്ണ, സുധീർ കരമന 'ഇന്ദ്രൻസ്, വിഷ്ണുവിനയ് ,

ടിനി ടോം ,അലൻസിയർ,സുദേവ് നായർ, ജാഫർ ഇടുക്കി, സ്ഫടികം ജോർജ്, രാഘവൻ, സെന്തിൽ കൃഷ്ണാ, സുനിൽ സുഖദ, മണികണ്ഠൻ ആചാരി .ചാലി പാലാ, ബൈജു എഴുപുന്ന, ജയൻ ചേർത്തല, ഡോക്ടർ - ഷിനു, 'സുന്ദരപാണ്ഡ്യൻ, വിഷ്ണു ഗോവിന്ദ്, ഡോക്ടർ ഷിനു, ഹരിഷ് പെങ്ങൻ, മനു രാജ്, നസീർ സംക്രാന്തി, ജയകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, ആദിനാട് ശശി,കയാദു,ദീപ്തി സതി, പുനം ബജ്വാ,രേണു സുന്ദർ, വർഷ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathonpatham Noottandu Movie release Date Out
Next Story