Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനയന്‍റെ പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രീകരണം പുരോഗമിക്കുന്നു

text_fields
bookmark_border
Pathonpatham Nootandu Shooting Progress
cancel

ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' സിനിമയുടെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. ആറാട്ടുപുഴ വേലായുധപണിക്കർ എന്ന കേന്ദ്രകഥാപാത്രത്തെ യുവതാരം സിജു വിത്സൻ അവതരിപ്പിക്കുന്ന ചിത്രമാണിത്​.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, കയാദു, ദീപ്തി സതി, പൂനം ബജ് വരേണു സൗന്ദർ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിര്​. നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കും.

ഷാജികുമാറാണ്​ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നൽകുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍-ബാദുഷ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathonpatham Nootandu Shooting Progress in Palakkad
Next Story