Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅഞ്ജലിയുടെ കുടുംബത്തെ...

അഞ്ജലിയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ഷാറൂഖ് ഖാൻ; നടന്റെ സഹായം

text_fields
bookmark_border
Pathan actor  Shah Rukh Khans NGO  helps to Delhi dragging case victim Anjalis family
cancel

ൽഹിയിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി നടൻ ഷാറൂഖ് ഖാൻ. നടന്റെ മീർ ഫൗണ്ടേഷൻ ഭാരവാഹികൾ അഞ്ജലിയുടെ കുടുംബാംഗങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാൽ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് സഹായം.

ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ ആകെ അത്താണി അഞ്ജലിയായിരുന്നു. അമ്മ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ശരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 10ാം ക്ലാസിൽ പഠനം നിർത്തിയ അഞ്ജലി ഒരു സലൂണിൽ ജോലി നോക്കി വരുകയായിരുന്നു. അവിടെ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് കുടുംബം മുന്നോട്ട് പോയിരുന്നത്.

ന്യൂ ഇയർ ദിനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ജലിയും സുഹൃത്തും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ടയറിനുള്ളിൽ കുടുങ്ങിയ അഞ്ജലിയെ വലിച്ചുകൊണ്ട് ഏകദേശം 12 കിലോമീറ്ററോളം കാർ മുന്നോട്ട് പോയി. അപകടത്തിൽ അഞ്ജലിയുടെ തലയോട്ടിയും വാരിയെല്ലും തകർന്നിരുന്നു.

2013ലാണ് ഷാറൂഖ് ഖാൻ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള മീർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Pathan actor Shah Rukh Khan's NGO helps to Delhi dragging case victim Anjali's family
Next Story