വിവാദങ്ങൾ ഏറ്റില്ല, അന്താരാഷ്ട്ര തലത്തിൽ റിലീസിന് മുമ്പെ പത്താൻ ബ്ലോക്ക്ബസ്റ്റർ..
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ എത്താൻ ഇനി കേവലം 10 ദിനങ്ങൾ മാത്രമേയുള്ളൂ. ജനുവരി 25നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
റിലീസിന് മുമ്പ് തന്നെ അന്താരാഷ്ട്ര തലത്തിൽ പത്താൻ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് അഡ്വാൻസ് ബുക്കിങ്ങിലൂടെ റെക്കോർഡ് നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. യുഎസിൽ ആദ്യദിനം 15,000 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ആസ്ട്രേലിയയിൽ 3000ലധികം ടിക്കറ്റുകളാണ് വിറ്റത്. നിലവിൽ, സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ റെക്കോർഡ് നേടിയ ചിത്രം . ജനുവരി 25നാണ് ചിത്രവും റിലീസിനെത്തിയത്. ജർമനിയിൽ 5 ദിവസം കൊണ്ട് 8500 ടിക്കറ്റുകളാണ് വിറ്റത്. നോർത്ത് അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നും മികച്ച കളക്ഷൻ നേടിയിരിക്കുന്നത്.
ഇന്ത്യയിൽ ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. പത്താൻ ഇന്ത്യയിൽ സൂപ്പർ ഹിറ്റായിരിക്കുമെന്നാണ് ട്രെയിഡ് അനലിസ്റ്റുകളുടെ നിഗമനം. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. പാട്ടിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നെങ്കിലും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു.
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പുറത്തെത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സീറോ വൻ പരാജയമായതോടെ നടൻ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എസ്.ആർ.കെയോടൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പത്താനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

