പത്താനോടൊപ്പം ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രവും തിയറ്ററുകളിലേക്ക്; ഈ മത്സരം തന്നെ കൊല്ലുമെന്ന് നടൻ
text_fieldsഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയറ്ററുകളിൽ എത്തുന്നു. പ്രണയദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. യഷ് ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. ഈ ട്വീറ്റ് എസ്.ആർ.കെയും പങ്കുവെച്ചിട്ടുണ്ട്.
പത്താനോടൊപ്പമാണ് ഡി.ഡി.എൽ.ജെ തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 25 ന് റിലീസ് ചെയ്ത പത്താൻ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒന്നിച്ച പ്രദർശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ.
കഷ്ടപ്പെട്ടിട്ടാണ് ആക്ഷൻ ഹീറോയായത്. നിങ്ങൾ രാജിനെ തിരികെ കൊണ്ടുവരുന്നു...!! ഈ മത്സരം എന്നെ കൊല്ലുകയാണ്!!!! ഞാൻ പത്താൻ കാണാൻ പോകുന്നു...രാജു വീട്ടിലെ ആളാണ് - ഷാറൂഖ് പോസ്റ്ററിനോടൊപ്പം ട്വീറ്റ് ചെയ്തു.
പത്താൻ 1000 കോടിയിലേക്ക് അടുക്കുകയാണ്. 17 ദിവസം കൊണ്ട് ചിത്രം 901കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 558 കോടി ഇന്ത്യയിൽ നിന്ന് പത്താൻ നേടിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

