Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസഫിന് ശേഷം ത്രില്ലറുമായി പത്മകുമാർ; പത്താം വളവ് ടീസർ ശ്രദ്ധനേടുന്നു

text_fields
bookmark_border
ജോസഫിന് ശേഷം ത്രില്ലറുമായി പത്മകുമാർ; പത്താം വളവ് ടീസർ ശ്രദ്ധനേടുന്നു
cancel

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത് എന്നിവരെ കേന്ദ്രഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചില യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് സുരാജെത്തുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.

അജ്മല്‍ അമീര്‍ അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നിര്‍മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമ ചെയ്യുന്ന എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജാണ് വീണ്ടുംചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathaam Valavu - Official Teaser out suraj venjarammood, indrajith sukumaran, m padmakumar
Next Story