അമിത് ചക്കാലക്കൽ നായകനാകുന്ന 'പാസ്പോർട്ട്'; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsഅമിത് ചക്കാലക്കൽ നായകനാകുന്ന "പാസ്പോർട്ട്" എന്ന ചിത്രത്തിെൻറ ടൈറ്റിൽ - ലുക്ക് പോസ്റ്റർ റിലീസായി . മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിെൻറ ബാനറിൽ എഎം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്.
ഒരു സംഭവകഥയെ ആസ്പദമാക്കി കെപി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എഎം ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം - ബിനു കുര്യൻ, എഡിറ്റിംഗ് - വി ടി ശ്രീജിത്ത്, ഗാനരചന - വിനായക് ശശികുമാർ , ബി കെ ഹരിനാരായണൻ , സംഗീതം - സെജോ ജോൺ , പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, കല- അജി കുറ്റ്യാനി, കോസ്റ്റ്യൂം - സമീറ സനീഷ്, ചമയം - അമൽ ചന്ദ്രൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ആംബ്രോ വർഗ്ഗീസ്, വി എഫ് എക്സ്-ബിനീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് ശേഖർ, പ്രോജക്ട് കോ - ഓർഡിനേറ്റേഴ്സ് - ഷമീം സുലൈമാൻ , അജ്മൽ റോഷൻ , ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - ഷിജിൻ പി രാജ്, പി ആർ ഓ - അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ ആലപ്പുഴ. ചിത്രീകരണം ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

