തൊട്ടിൽ കൊണ്ടുവരട്ടെയെന്ന് ചില സുഹൃത്തുക്കൾ ചോദിച്ചു; പോസ്റ്ററിന് ലഭിച്ച രസകരമായ പ്രതികരണത്തെ കുറിച്ച് പാർവതി
text_fieldsപാർവതി തിരുവോത്ത്, നിത്യ മേനൻ,സയനോര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വുമൺ. നവംബർ 18 ന് സോണി ലിവിലാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ.
ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ ലഭിച്ച രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി പാർവതി തിരുവോത്ത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മയോടും അച്ഛനോടുമല്ലാതെ ചിത്രത്തെ കുറിച്ച് മറ്റാരോടും പറഞ്ഞിരുന്നില്ലെന്നും രസകരമായ പ്രതികരണമാണ് ലഭിച്ചതെന്നും പാർവതി വ്യക്തമാക്കി.
ഇങ്ങനെയൊരു പ്രൊജക്ട് കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി. ഞാനൊന്ന് ആസ്വദിച്ചുവരികയായിരുന്നു. രണ്ടുമൂന്ന് അപ്പം കഴിച്ചതിന്റെ വയറേയുണ്ടായിരുന്നുളളൂ. ഈ സിനിമയെ കുറിച്ച് അച്ഛനോടും അമ്മയോടും മാത്രമേ പറഞ്ഞിരുന്നുളളൂ. പക്ഷെ അന്ന് രസകരമായ പ്രതികരങ്ങളാണ് ലഭിച്ചത്. എന്റെ ചില സുഹൃത്തുക്കളും ഇത് വിശ്വസിച്ചു. തൊട്ടിൽ കൊണ്ടുവരട്ടെയെന്ന് ചോദിച്ചു. അഞ്ജലി പറഞ്ഞ സോഷ്യൽമീഡിയ പരീക്ഷണമായിരുന്നു അത്. ഞങ്ങൾക്കും വളരെ രസകരമായി തോന്നി; വണ്ടർ വുമണിന്റെ പോസ്റ്ററിന് ലഭിച്ച പ്രതികരണം പങ്കുവെച്ച് കൊണ്ട് പാർവതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.