പൊലീസ് വേഷത്തിൽ ആദ്യമായി പാർവതി തിരുവോത്ത്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ആരംഭിച്ചു
text_fieldsപാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. 11 ഐക്കൺസിന്‍റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണിത്.
ഉള്ളൊഴുക്കിന് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പാർത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിര ചിത്രത്തിലുണ്ട്.
പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക'ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ. 60 ദിവസത്തോളം ഷൂട്ടിംഗ് പ്രതീക്ഷിക്കുന്ന സിനിമയുടെ ലൊക്കേഷനുകൾ കോട്ടയം,കോന്നി എറണാകുളം.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ ജെബി മേത്തർ എം.പി, പാർവതി തിരുവോത്ത്, സംവിധായകൻ ഷഹദ്, ഭാര്യ ഹിബ, അഭിനേതാക്കളായ സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, വിനയ് ഫോർട്ട്, സനൂപ് ചങ്ങനാശേരി, എക്സിക്യൂട്ടീവ്u പ്രൊഡ്യൂസർ മനോജ് കുമാർ, ലൈൻ പ്രൊഡ്യൂസർ ദീപക് രാജ, പ്രവീൺകുമാർ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ റെജി ജോൺ, മെമ്പർ ടി.സി. ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പാർവതി തിരക്കഥ ഡയറക്ടർ ഷഹദിന് കൈമാറി. ചിത്രത്തിലെ അഭിനേതാവായ സൽമാൻ കുറ്റിക്കോടും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാറും ചേർന്ന് സ്വിച്ച് ഓൺ കർമ്മം ചെയ്തപ്പോൾ പാർവതി തിരുവോത്തും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

