Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോദിയെ പുകഴ്​ത്തി കരൺ...

മോദിയെ പുകഴ്​ത്തി കരൺ ജോഹർ; അറപ്പുതോന്നുന്നെന്ന്​ പാർവതി തിരുവോത്ത്​

text_fields
bookmark_border
മോദിയെ പുകഴ്​ത്തി കരൺ ജോഹർ; അറപ്പുതോന്നുന്നെന്ന്​ പാർവതി തിരുവോത്ത്​
cancel

ബോളിവുഡ്​ സംവിധായകൻ കരൺജോഹറി​െൻറ പുതിയ ട്വീറ്റിൽ പ്രതികരിച്ച്​ നടി പാർവതി തിരു​േവാത്ത്​. ട്വീറ്റി​െൻറ സ്​ക്രീൻഷോട്ട്​ ത​െൻറ ഇൻസ്​റ്റഗ്രാം സ്​റ്റോറിയായി പങ്കുവച്ചുകൊണ്ടാണ്​ പാർവതി 'അറപ്പ്​തോന്നുന്നു'എന്ന്​ കുറിച്ചിരിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ്​ ചെയ്​താണ്​ കരൺ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. രാജ്യത്തി​െൻറ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ തങ്ങൾ നിർമിക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപനമാണ്​ ട്വീറ്റിലുള്ളത്​.


ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രചോദനകരമായി സിനിമകള്‍ തങ്ങള്‍ നിര്‍മിക്കുമെന്നും തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണെന്നും ട്വീറ്റിലുണ്ട്. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, സ്വാതന്ത്ര്യത്തി​െൻറ 75 വർഷങ്ങൾ ആഘോഷിക്കുന്നവേളയിൽ നമ്മുടെ രാജ്യത്തി​െൻറ മഹത്തായ കഥകൾ ഒരുക്കാൻ കഴിയുന്നത്​ വിനീതരായ ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമാനമായി കണക്കാക്കുന്നു'-കരൺ ട്വീറ്റ്​ ചെയ്​തു.

രാജ്​കുമാർ ഹിരാനി, ആനന്ദ് എൽ റായ്, ഏക്​താ കപൂർ, രോഹിത് ഷെട്ടി, ദിനേശ് വിജൻ, സാജിദ്​ നാദിയവാല തുടങ്ങിയ ബോളിവുഡ്​ സംവിധായകരേയും പ്രധാനമന്ത്രിയെക്കൂടാതെ ട്വീറ്റിൽ ടാഗ്​ ചെയ്​തിട്ടുണ്ട്​. രാജ്യത്ത്​ നടക്കുന്ന സ്​ത്രീ, പട്ടികജാതി വിഭാഗങ്ങളുടെ നേർക്കുള്ള വേട്ടകൾക്കെതിരെ പ്രതികരിക്കാത്ത ബോളിവുഡ്​ നയത്തോടുള്ള പ്രതിഷേധമാണ്​ പാർവതിയുടേതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKaran JoharparvathyParvathy Thiruvothupmmodi
Next Story