പാർവ്വതിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം; നിർമാണം ആഷിഖ് അബുവും സന്തോഷ് കുരുവിളയും
text_fieldsപ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങള്‍. ഷറഫുദ്ദീന്, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം ആഷിഖ് അബുവിെൻറ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂണ്‍ ഷോട്ട് എൻറർടൈൻമെൻസുമായി ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോട്ടയത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ജി ശ്രീനിവാസ റെഡ്ഡി കാമറയും മഹേഷ് നാരായണന് എഡിറ്റിംഗും നിർവഹിക്കും. യാക്സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന് രതീഷ് പൊതുവാള് പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
നിരവധി സൂപ്പൾഹിറ്റ് ബോളിവുഡ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച സാനു വി ജോൺ മഹേഷ് നാരായണെൻറ ടേക്ക് ഒാഫ്, മാലിക് എന്നീ ചിത്രങ്ങളിലും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25ലും പ്രവർത്തിച്ചിട്ടുണ്ട്. കമല്ഹാസന് സംവിധാനം ചെയ്ത വിശ്വരൂപത്തിെൻറ ഛായാഗ്രാഹകനും അദ്ദേഹമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

