Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂക്കയുടെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കും; പുഴുവിനെ കുറിച്ച്​ വാചാലയായി പാർവതി
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'മമ്മൂക്കയുടെ...

'മമ്മൂക്കയുടെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കും'; 'പുഴു'വിനെ കുറിച്ച്​ വാചാലയായി പാർവതി

text_fields
bookmark_border

പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്​ 'പുഴു'. രതീന ഷർഷാദ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​ ഹർഷദ്​, സുഹാസ്​, ഷറഫു എന്നിവർ ചേർന്നാണ്​. ചിത്രം പ്രഖ്യാപിച്ചതിന്​ പിന്നാലെ, മലയാള സിനിമാ​ പ്രേക്ഷകർ ആകാംക്ഷയിലാണ്​. പാർവതി-മമ്മൂട്ടി കോ​േമ്പായും തിരക്കഥാകൃത്തുകളുടെ മുൻ ചിത്രങ്ങളും 'പുഴു' എന്ന പേരുമൊക്കെ കാത്തിരിക്കാൻ വലിയ കാരണങ്ങളാണ്​. എന്നാൽ, അതിന്​ ഇന്ധനമേകിക്കൊണ്ട്​ നടി പാർവതി തന്നെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്​.

പുഴുവിന്‍റെ തിരക്കഥയാണ്​ അതിലേക്ക്​ തന്നെ ഏറെ ആകർഷിച്ചതെന്ന്​ പാർവതി 'ദ ക്യൂ'വിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 'ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്‍റെ ഭാഗമാവണം എന്നുള്ളത്​ തന്നെയായിരുന്നു എന്‍റെ ഏറ്റവും വലിയ ആ​വേശം​. പിന്നെയാണ്​ ഞാനറിഞ്ഞത്​ മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്​. എനിക്കതിനെ കുറിച്ച്​ കൂടുതൽ പറയാൻ ആകില്ല... അദ്ദേഹം ഏത്​ വിധത്തിലുള്ള കഥാപാത്രമാണ്​ ചെയ്യാൻ പോകുന്നത്​ എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയിരിക്കും. അത്​ അത്രത്തോളം അതിശയകരമാണ്​. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്​. -പാർവതി വ്യക്​തമാക്കി.

അഭിമുഖത്തിൽ പുഴുവിനെ കുറിച്ച്​ പറഞ്ഞ ഭാഗത്തിന്‍റെ പൂർണ്ണരൂപം

ഹർഷദ്​ക്കയുടെ തിരക്കഥയാണെന്നറിഞ്ഞപ്പോൾ തന്നെ ഞാൻ അതിലേക്ക്​ ആകൃഷ്​ടയായി. ഷറഫു, സുഹാസ്​ എന്നിവർക്കൊപ്പം ഞാൻ 'വൈറസി'ൽ വർക്ക്​ ചെയ്​തിട്ടുണ്ട്​. കോവിഡിന്‍റെ സമയത്ത്​ വേറൊരു പ്രൊജക്​ടിൽ അസിസ്റ്റ്​ ചെയ്യണം എന്നാഗ്രഹിച്ച്​ ഞാൻ അവരെ മീറ്റ്​ ചെയ്​തിരുന്നു. അതിനിടയിലാണ്​ എന്നോട്​ ഈ കഥ പറയുന്നത്​.. താൽപര്യമുണ്ടോ..? എന്നും ചോദിച്ചു.

ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്‍റെ ഭാഗമാവണം എന്നുള്ളത്​ തന്നെയായിരുന്നു എന്‍റെ ഏറ്റവും വലിയ ആ​വേശം​. പിന്നെയാണ്​ ഞാനറിഞ്ഞത്​ മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്​. എനിക്കതിനെ കുറിച്ച്​ കൂടുതൽ പറയാൻ ആകില്ല... അദ്ദേഹം ഏത്​ വിധത്തിലുള്ള കഥാപാത്രമാണ്​ ചെയ്യാൻ പോകുന്നത്​ എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയിരിക്കും. അത്​ അത്രത്തോളം അതിശയകരമാണ്​. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്​.

കൂടാതെ ഞാൻ പിന്തുണകുന്ന എല്ലാ രാഷ്​ട്രീയ ചിന്തകളെയും ജെൻഡർ പൊളിറ്റിക്​സിനെയും സപ്പോർട്ട്​ ചെയ്യുന്ന സിനിമയാണിത്​​. ഞാൻ മമ്മൂക്കയുമൊത്ത്​ അഭിനയിക്കുന്നതും ഒരു വലിയ സ്​റ്റേറ്റ്​മെന്‍റാണ്​. അതുകൊണ്ട്​, തന്നെ ആ ഒരു സഹകരണം വേറൊരു മൂല്യത്തിലേക്കാണ്​​ പോകുന്നത്​. അതോടൊപ്പം രതീനയുടെ ആദ്യത്തെ ചിത്രമാണിത്​. അവർ ഈ ഇൻഡസ്​ട്രിയിൽ ഒരുപാട്​ കാലമായി വർക്ക്​ ചെയ്യുന്നു. അവർക്കൊപ്പം പ്രവർത്തിക്കുക എന്നതും എനിക്ക്​ ഏറെ ആവേശം നൽകുന്നതാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvathy thiruvothupuzhu movie
News Summary - parvathy interview puzhu movie with mammootty
Next Story