Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഘവിനെക്കുറിച്ചറിയാൻ ഗൂഗിൾ ചെയ്തു; ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പരിണീതി ചോപ്ര

text_fields
bookmark_border
Parineeti Chopra Reveals She Googled About Raghav Chadhas Marital Status After Their First Meeting
cancel

2023 സെപ്റ്റംബറിലായിരുന്നു നടി പരിണീതി ചോപ്രയുടെയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം. ഉദയ്പൂരിലെ ലീല പാലസിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽവച്ച് തുടങ്ങിയ സൗഹൃദമാണ് അവസാനം വിവാഹത്തിൽ എത്തിയത്.

ഇപ്പോഴിതാ രാഘവ് ഛദ്ദയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ആദ്യ കാഴ്ചയിൽ തന്നെ രാഘവിനോട് അടുപ്പം തോന്നിയെന്നും ഇയാളാകും തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷനെന്ന് അന്നേ തോന്നിയെന്നും പരിണീതി അടുത്തിടെ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഒരു റിപ്പബ്ലിക് ദിനത്തിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഒന്നിച്ചായിരുന്നു പ്രഭാത ഭക്ഷണം. അര മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു. അന്ന് എനിക്ക് തോന്നിയിരുന്നു ഇയാളെയാണ് ഞാൻ വിവാഹം കഴിക്കുകയെന്ന്. അന്ന് രാഘവിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. എത്ര വയസ്സായെന്നോ വിവാഹിതനാണോ അല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. കാരണം, ഞാൻ പൊളിറ്റിക്സ് ശ്രദ്ധിക്കാറില്ല. ഹോട്ടലിൽ തിരികെയെത്തിയ ഉടൻ ഞാൻ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞു. വയസ്സ്, വിവാഹിതനാണോ അല്ലോയോ എന്നെല്ലാം നോക്കി. കാരണം എന്റെ തലയിൽ ഇയാളെയാണ് ഞാൻ കാത്തിരുന്നത്' എന്ന തോന്നൽ ഉണ്ടായി'- പരിണീതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parineeti Chopra Reveals She "Googled" About Raghav Chadha's Marital Status After Their First Meeting
Next Story