ഫിക്ഷനും റിയാലിറ്റിയും ചേർന്ന ഇംഗ്ലീഷ് ഹൊറർ സിനിമ 'പാരനോർമൽ പ്രൊജക്ട്' ഏപ്രിൽ 14ന്
text_fieldsഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ്. എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് പാരനോർമൽ പ്രൊജക്ട്. ഏപ്രിൽ 14 ന് ഡബ്ള്യു.എഫ്.സി.എൻ.സി.ഓ.ഡി (WFCNCOD), ബി.സി.ഐ. നീറ്റ് (BClNEET) തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ക്യാപ്റ്റാരിയസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ചാക്കോ സ്കറിയ നിർമിച്ച ചിത്രം തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സ്നേഹൽ റാവു, ഗൗതം എസ്. കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി. സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം യു. എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ്. എസ് ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ. എസ്സുമാണ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

