53 ാം വയസിൽ പമേലക്ക് ആറാം വിവാഹം; വരൻ േബാഡി ഗാർഡ്
text_fieldsവിഖ്യാത മോഡലും നടിയുമായ പമേല ആൻഡേർസണും ബോഡി ഗാർഡ് ഡാൻ ഹേഹസ്റ്റും വിവാഹിതരായി. 53ാം കാരിയായ നടിയുടെ ആറാം വിവാഹവും ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിവാഹവുമാണിത്. കഴിഞ്ഞ ക്രിസ്മസ് രാവിൽ അവരുടെ വസതിയിലായിരുന്നു വിവാഹം. '25 വർഷം മുമ്പ് മുത്തച്ഛനിൽ ഞാൻ വാങ്ങിയതാണ് ഈ വീട്. ഇവിടെയാണ് എന്‍റെ മാതാപിതാക്കൾ വിവാഹിതരായത്. അവർ ഇപ്പോഴും ഒരുമിച്ചാണ് കഴിയുന്നത്' - പമേല പറയുന്നു.
1995 ലായിരുന്നു പമേലയുടെ ആദ്യ വിവാഹം. ടോമി ലീയുമൊത്തുള്ള ആദ്യ ദാമ്പത്യത്തിൽ പമേലക്ക് രണ്ട് കുട്ടികളും പിറന്നിരുന്നു. എന്നാൽ, 1998 ൽ അവർ വിവാഹ മോചിതരായി. ശേഷം 2006 ൽ രണ്ടാം വിവാഹം. അടുത്ത വർഷം തന്നെ ഈ ദാമ്പത്യവും അവസാനിച്ചു.
2007 ൽ റിക്ക് സാലൊമണിനെയാണ് പിന്നീട് വിവാഹം ചെയ്തത്. 2008 ൽ തന്നെ ഇവർ വേർപിരിഞ്ഞെങ്കിലും 2014 ൽ വീണ്ടും വിവാഹതിരാകുകയും 2015 ൽ വിവാഹമോചിതരാകുകയും ചെയ്തു.
2020 ൽ ജോൺ പീറ്റേർസിനെ വിവാഹം ചെയ്തെങ്കിലും 12 ദിവസത്തിനകം ഈ ബന്ധം അവസാനിപ്പിച്ച് വിവാഹ മോചിതയായി. ശേഷം, 2020 ഡിസംബറിൽ ബോഡി ഗാർഡ് ഡാൻ ഹേഹസ്റ്റിനെ വിവാഹം ചെയ്യുകയായിരുന്നു.
അതിനിടെ, വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻഞ്ചുമായി പമേലക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ലണ്ടനിലെ ഇക്വാഡോർ എംബസിയിൽ അസാൻഞ്ചിനെ അവർ സന്ദർശിച്ചിരുന്നതായും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകൾ അവർ സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

