Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രസികനും എന്നാൽ ബോറനുമായ ഡോ. സുനിൽ ഐസക്; ഷമ്മി തിലകന്റെ ക്യാരക്ടർ റീൽ- വീഡിയോ കാണാം

text_fields
bookmark_border
പാൽതു ജാൻവർ വിജയകരമായി പ്രദർശനം തുടരുകയാണ്
Palthu Janwar Movie Shammi Thilakanscharacter Reel Went Viral
cancel

ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പാൽതൂ ജാൻവർ. സെപ്റ്റംബർ 2 ന് തിയറ്ററിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ.

പാൽതൂ ജാൻവറിലെ മറ്റൊരു പ്രധാന കഥാപാത്രമായ സുനിൽ ഐസകിനെ അവതരിപ്പിച്ചത് ഷമ്മി തിലകൻ ആയിരുന്നു. ഡോക്ടറുടെ ക്യാരക്റ്റർ റീൽ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ഒരേസമയം രസികനും എന്നാൽ അല്പം ബോറനുമായ ഡോ സുനിൽ ഐസക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയ പ്രസൂൺ എന്ന യുവാവിനെ സ്വാധീനിക്കുന്നത് ചെറിയ അളവിൽ അല്ല. നവാഗതനായ സംഗീത് രാജൻ സംവിധാനം ചെയ്ത ചിത്രം പാൽതു ജാൻവർ പ്രേക്ഷകരുടെ ഹൃദയം നിറച്ചുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്.

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palthu Janwar Movie Shammi Thilakan'scharacter Reel Went Viral
Next Story