Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാത്തിരിപ്പിനൊടുവിൽ...

കാത്തിരിപ്പിനൊടുവിൽ 'പള്ളിച്ചട്ടമ്പി' ഒ.ടി.ടിയിൽ; എവിടെ കാണാം...

text_fields
bookmark_border
കാത്തിരിപ്പിനൊടുവിൽ പള്ളിച്ചട്ടമ്പി ഒ.ടി.ടിയിൽ; എവിടെ കാണാം...
cancel

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പി ഒ.ടി.ടിയിൽ. ഏപ്രില്‍ 15ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെ ഇന്നാണ് ചിത്രം സ്‌ട്രീമിങ് തുടങ്ങിയിരിക്കുന്നത്.

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്‍തത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജേക്ക്സ് ബിജോയ്‌ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന ഗാനം യൂട്യൂബിൽ 15 മില്ല്യണും, ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുന്നേറിയപ്പോള്‍ അതിനു ശേഷം പുറത്തിറങ്ങിയ 'മാവീരാ..' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷൻ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്നത്. വിജയരാഘവൻ, ടി.ജി രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി, നിബ്രാസ് നൗഷാദ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്‍ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieTovino ThomasPallichattambiOTTOTT Release
News Summary - Pallichattambi on OTT
Next Story