Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ദി കശ്മീർ ഫയൽസ്';...

'ദി കശ്മീർ ഫയൽസ്'; ഫാറൂഖ് അബ്ദുല്ലക്കെതിരെ നടി പല്ലവി ജോഷി

text_fields
bookmark_border
ദി കശ്മീർ ഫയൽസ്; ഫാറൂഖ് അബ്ദുല്ലക്കെതിരെ നടി പല്ലവി ജോഷി
cancel
Listen to this Article

കശ്മീർ പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധ​പ്പെട്ട ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസ്' രാഷ്രടീയവൽകരിക്കുന്നതിനെതിരെ കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രംഗത്തുവന്നിരുന്നു. തന്റെ കാലത്ത് അങ്ങനെ പണ്ഡിറ്റുകൾക്ക് ദുരവസ്ഥ വന്നു എന്ന് തെളിയിച്ചാൽ തന്നെ തൂക്കി​ലേറ്റിക്കൊള്ളൂ എന്നായിരുന്നു അ​ദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സിനിമ സംബന്ധിച്ച് ഫറൂഖ് അബ്ദുല്ല നടത്തിയ പരാമർശങ്ങൾക്കെതിരെ സിനിമയിലെ അഭിനേതാവും സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഭാര്യയുമായ പല്ലവി ജോഷി ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെയും തൂക്കിലേറാൻ തയ്യാറാണെന്ന് ഫാറൂഖ് അബ്ദുല്ല നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'രാഷ്ട്രീയം എന്റെ മേഖലയല്ല. അതിനാൽ രാഷ്ട്രീയക്കാരോട് എങ്ങനെ ഉത്തരം പറയണമെന്ന് എനിക്കറിയില്ല. എന്നാൽ ഞങ്ങൾ എന്താണ് ചെയ്തത്. നാല് വർഷത്തെ വളരെ വിശദമായതും ആഴത്തിലുള്ളതുമായ ജോലിയായിരുന്നു ഈ സിനിമ. അതിന്റെ വീഡിയോ സാക്ഷ്യങ്ങളും എനിക്കുണ്ട്. എല്ലാ കശ്മീരി പണ്ഡിറ്റുകളും അക്കാലത്തെ സർക്കാർ ഓഫീസർമാരും പൊലീസ് മുതൽ ഭരണസംവിധാനങ്ങളും ഞങ്ങൾ സിനിമയിൽ കാണിച്ച ഓരോ സംഭവങ്ങളും അതിന്റെ വീഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. 700 പേർക്ക് ഒരുമിച്ച് ഒരേ നുണ പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല' -പല്ലവി പറഞ്ഞു.

1990ൽ ഈ കലാപം നടക്കുമ്പോൾ അദ്ദേഹം ലണ്ടനിലേക്ക് പറന്നു. 19ന് ജഗ്‌മോഹനെ ഗവർണറായി നിയമിച്ചു. പക്ഷേ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന് അവിടെയെത്താൻ കഴിഞ്ഞില്ല. രണ്ട് മൂന്ന് ദിവസം ജമ്മുവിൽ കഴിഞ്ഞു. അപ്പോഴാണ് ഈ കൊലപാതകങ്ങളും പലായനങ്ങളും സംഭവിക്കാൻ തുടങ്ങിയത്' -പല്ലവി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Kashmir FilesPallavi Joshi
News Summary - Pallavi Joshi reacts to Farooq Abdullah's 'ready to be hanged' comment on Kashmiri Pandit genocide
Next Story