തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും വീണ്ടും ഒന്നിക്കുന്നു; 'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു
text_fieldsഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പാലപ്പൂ' വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമാതാക്കൾ സംവിധായകൻ സിസിയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.
ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ നിർമാതാവ് ഷെബിൻ ബെക്കർ, ഛായാഗ്രാഹകനും നിർമാതാവുമായ ജോമോൻ ടി ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പാലപ്പൂ'വിനുണ്ട്. റുവൈസ് ഷെബിനാണ് സഹനിർമാതാവ്.
സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുദേവാണ്. സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുജൈ കുമാർ എസ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ, ഫൈനാൻസ് കൺട്രോളർ: ഉദയൻ കാപ്രാശ്ശേരി, വിഎഫ്എക്സ്: സാലിം ലാഹിർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, അസി ഡയറക്ടർമാർ: മിഥുൻ ലാൽ , അജയ് ഉണ്ണിരാജൻ, റിസാൽ ദർ സി. എസ്, അസോ. സിനിമാറ്റോഗ്രാഫർ: ശ്രീബാൽ എൻ, നിഥിൻ നായർ, അസി. സിനിമാറ്റോഗ്രാഫർ: റിയാസ് അഹമ്മദ് എ, വിതരണം: സെൻട്രൽ പിക്ചേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

