Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പുഴയ്ക്ക് ആളുകളുടെ ചോര വേണം'; പകയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

text_fields
bookmark_border
പുഴയ്ക്ക് ആളുകളുടെ ചോര വേണം;  പകയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
cancel

നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്‍റെ സിനിമ പക (റിവർ ഓഫ് ബ്ലഡ്) യുടെ ട്രെയിലർ പുറത്തിറക്കി. കഴിഞ്ഞയാഴ്ച ടൊറ​േന്‍റാ​​ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ TIFF അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ TIFF -Trailers ലൂടെ പകയുടെ ട്രെയിലർ പുറത്തിറക്കി.

ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. നിതിൻ ലൂക്കോസാണ് പകയുടെ രചനയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത് . അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമിച്ചത്.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ് . അരുണിമ ശങ്കറാണ്​ ചിത്രത്തിന്‍റെ എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്നു.

ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PAKA MOVIE TRAILER
Next Story