‘പൈതലാട്ടം’ തിയേറ്ററുകളിലേക്ക്
text_fieldsകുടുംബ പശ്ചാത്തലത്തിൽ ശക്തമായ പ്രമേയം ചർച്ച ചെയ്യുന്ന ‘പൈതലാട്ടം’ മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക്. എസ്.എൽ. മീഡിയയുടെയും ഐശ്വര്യമൂവി മേക്കേഴ്സിന്റെയും ബാനറിൽ ശ്രീജിത്ത് ലാൽ പിറവം, അഡ്വ. എം. നവാസ് എന്നിവർ നിർമ്മിച്ച് വിബിൻ എൻ. വേലായുധൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘പൈതലാട്ടം’.
അയ്യപ്പനും കോശിയും, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ധന്യ അനന്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മിഥുൻ ചമ്പു, വേദാമിത്ര, രാമൻ ചേർത്തല, ജയൻ, അപ്പുണ്ണി ശശി, സുനിൽ സുഗത, പ്രതാപൻ, അരുൺകുമാർ പാവുംബ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജ്യോതിബസു വാപ്പാട്ട് നീതു വേലായുധൻ. ക്യാമറ - മിഥുൻ ചെമ്പക കശ്ശേരി, എഡിറ്റിങ് - വിനയൻ, സംഗീതം - ലീല എൽ, ഗിരീഷ് കുട്ടൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനൂപ് പൂന, അസോസിയേറ്റ് ഡയറക്ടർമാർ - സൗഹൃദ, അനസ് കടലുണ്ടി. പ്രൊഡക്ഷൻ കൺട്രോളർ - സക്കീർ ഹുസൈൻ. ആർട്ട് - ശ്രീകുമാർ മലയാറ്റൂർ, കളറിങ് - ലിജു പ്രഭാകർ, മേക്കപ്പ് - ബിജോയ് കൊല്ലം, കോസ്റ്റ്യൂമർ - നീതു വേലായുധൻ, ലിറിക്സ് - കൈതപ്രം, അജീഷ് ദാസൻ, ശ്രീപ്രസാദ്. സ്റ്റിൽസ് - ബിബിൻ വർണ്ണം. ഡിജിറ്റൽ മാർക്കറ്റിങ്ങ്, പബ്ലിസിറ്റി - ഹോടരു എന്റർടൈൻമെന്റ്, ഗോപു കൃഷ്ണൻ കെ.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

