സ്റ്റൈൽ മന്നനൊപ്പം പടക്കളം ടീം; ആശംസകൾ അറിയിച്ച് താരം
text_fieldsപടക്കളം എന്ന ചിത്രത്തിന്‍റെ ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ആശംസകൾ. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, ഷറഫ്ദ്ദീൻ, നിരഞ്ജന അനൂപ്, സാഫ്, സംവിധായകൻ മനു സ്വരാജ് എന്നിവർ രാജനീകാന്തിനെ സന്ദർശിച്ചത്.
പ്രേക്ഷകരുടെ ആവശ്യപ്രകാരം സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വെച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. ജയിലർ 2ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് കോഴിക്കോട് എത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ രജനീ കാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. കോഴിക്കോട്ടെത്തിയപ്പോൾ സുരാജ് താൽപ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദർശിക്കാനെത്തിയത്.
ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനികാന്ത് ചോദിച്ചു മനസ്സിലാക്കി. പുതുമയുള്ള ഇതിവൃത്തങ്ങൾ എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്നതാണ് ചിത്രത്തിന്‍റെ വിജയമെന്ന് രജനികാന്ത് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി.
മനസ്സു നിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് പടക്കളം നിർമിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

