Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒറ്റമരം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
Ottamuri movie First Look poster Out
cancel

സൂര്യ ഇവൻറ് ടീമിൻറെ ബാനറിൽ ശ്രീ .ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, പ്രശസ്ത സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു. ഒക്ടോബർ 16ന് കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനു നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ജീവിതത്തിനു നേർക്കു പിടിച്ച കണ്ണാടി എന്നപോലെ തെളിഞ്ഞു കാണുന്ന നമുക്കു ചുറ്റും പരിചിതമായ കഥാപാത്രങ്ങൾ, ജീവിച്ചു തീർക്കുമ്പോഴേക്കും തീർന്നുപോകുന്ന ജീവിതങ്ങൾ, കുടുംബ ബന്ധങ്ങളിലെ അകം പുറം കാഴ്ച്ചകൾ അനാവരണം ചെയ്യുന്ന ഒറ്റമരം ഫാമിലി ഓഡിയൻസിനെ ലക്ഷ്യമാക്കിയുള്ള മികച്ച ഫീൽ ഗുഡ് ചിത്രമാണ്.

മോസ്‌കോ കവല എന്ന ചിത്രത്തിനു ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒറ്റമരം. സൂര്യ ഇവൻറ് ടീം നിർമ്മിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ സക്കറിയയാണ് .

ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്‌ജിത്ത്‌, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്‌മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിന്നണി പ്രവർത്തകർ ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് വിനോജ് നാരായണൻ, എഡിറ്റർ സോബി എഡിറ്റ്‌ ലൈൻ, മ്യൂസിക് & ഒറിജിനൽ സ്‌കോർ വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ ആനന്ദ് ബാബു, ലിറിക്‌സ്‌ നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്, ആർട്ട് ലക്ഷ്മൺ മാലം, വസ്‌ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയൻ, സ്‌റ്റിൽസ് മുകേഷ് ചമ്പക്കര, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ റോയ് വർഗീസ്, പി ആർ ഓ ഹസീന ഹസി .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ottamaram movie First Look poster Out
Next Story