Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകടുവാക്കുന്നേൽ...

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
Ottakomban
cancel
camera_alt

സുരേഷ് ഗോപി ,ഗോകുലം ഗോപാലൻ

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്.

ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. ബിസിനസ് ,സാമൂഹ്യ, ആധ്യാത്മിക രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ഒറ്റക്കൊമ്പൻ്റെ ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിന്‍റെ മാറ്റങ്ങൾ ഏറെ ഉൾക്കൊണ്ടു കൊണ്ടാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്.

വേഷത്തിലും, രൂപത്തിലുമെല്ലാം ഈ പുതുമ നിലനിർത്തിയിട്ടുണ്ട്. മധ്യതിരുവതാംകൂറിൻ്റെ സാമൂഹ്യ, രാഷ്ട്രീയ, കച്ചവട രംഗങ്ങളുടെ ഒരു നേർക്കാഴ്ചയും ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നുണ്ട്. സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചനായി എത്തുമ്പോൾ ബോളിവുഡിൽ നിന്നുൾപ്പടെ വലിയൊരു സംഘം അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇന്ദ്രജിത്ത് സുകുമാരൻ, ചെമ്പൻ വിനോദ്, ലാലു അലക്സ് വിജയരാഘവൻ, ജോണി ആന്‍റണി, ബിജു പപ്പൻ, മേഘന രാജ്, പുന്നപ്ര അപ്പച്ചൻ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. മാർക്കോ ഫെയിം കബീർദുഹാൻ സിങ് ഈ ചിത്രത്തില മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എഴുപതിൽപ്പരം അഭിനേതാക്കളുടെ സാന്നിധ്യം ചിത്രത്തിലുണ്ട്. ബോളിവുഡ്ഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക.

ഷിബിൻ ഫ്രാൻസിസിന്റേതാണു തിരക്കഥ. ഗാനങ്ങൾ- വിനായക് ശശികുമാർ. സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിംഗ് - ഷഫീഖ് വി.ബി. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും - ഡിസൈൻ അനിഷ് തൊടുപുഴ., അക്ഷയ പ്രേംനാഥ്‌ (സുരേഷ് ഗോപി). ക്രിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ. കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ., ദീപക് നാരായണൻ. കോ-പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ ബൈജു ഗോപാലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Gopiottakomban
News Summary - Ottakomban second phase of shooting begins
Next Story