Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനവ്യ നായർ പൊലീസ്...

നവ്യ നായർ പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രല്ലർ ചിത്രം പാതിരാത്രി ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
നവ്യ നായർ പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രല്ലർ ചിത്രം പാതിരാത്രി ഒ.ടി.ടിയിലേക്ക്
cancel
camera_alt

പാതിരാത്രി പോസ്റ്റർ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ക്രൈം ഡ്രാമ ത്രില്ലർ ചിത്രം പാതിരാത്രി ഒ.ടി.ടിയിലേക്ക്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്ടർ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഫെബ്രുവരി 20 മുതൽ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കും. സീ 5 ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. സമ്പൂർണമായ ഈ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്.

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navya NairEntertainment NewsOTT Releasethriller
News Summary - ott release paathirathri
Next Story