Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോയകാല സൂപ്പർഹിറ്റ്​ സഡകിൻെറ രണ്ടാം ഭാഗം 28ന്​ ഒ.ടി.ടി റിലീസ്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightപോയകാല സൂപ്പർഹിറ്റ്​...

പോയകാല സൂപ്പർഹിറ്റ്​ 'സഡകി'ൻെറ രണ്ടാം ഭാഗം 28ന്​ ഒ.ടി.ടി റിലീസ്

text_fields
bookmark_border

മുംബൈ: 29 കൊല്ലം മുമ്പ്​ സിനിമാപ്രേമികൾ നെഞ്ചേറ്റിയ സിനിമയാണ്​ മഹേഷ് ഭട്ടും സഞ്ജയ് ദത്തും പൂജ ഭട്ടും ഒന്നിച്ച 'സഡ്​ക്​'. ഇതിൻെറ രണ്ടാം ഭാഗം 'സഡക് 2' അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്​ മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാനാണ്​ നിർമാതാക്കളുടെ തീരുമാനം. ഡിസ്നി പ്ലസ് ഹോട്ട്​സ്​റ്റാർ മൾട്ടിപ്ലക്സിൽ ആഗസ്​റ്റ്​ 28ന് ചിത്രം റിലീസ് ചെയ്യും.

1991ൽ ബോളിവുഡിൽ മഹാവിജയം നേടിയ റൊമാൻറിക് ത്രില്ലർ സിനിമയായിരുന്നു 'സഡക്'. 'സഡക് 2' തീയേറ്റർ റിലീസിന് തയ്യാറെടുത്ത വേളയിലാണ് കോവിഡ് വ്യാപനവും ലോക്​ഡൗണും വിലങ്ങുതടിയായത്​.

ഈ സാഹചര്യത്തിലാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ നിർമാതാക്കളായ വിശേഷ് ഫിലിംസ് തീരുമാനിക്കുന്നത്. സഞ്ജയ് ദത്തിന് പുറമേ പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരാണ് 'സഡക് 2'വിലെ അഭിനേതാക്കൾ. പ്രണയ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയാണിത്​.

Release dates announced for films 'Sadak 2', 'Class of '83'ബോബി ഡിയോൾ നായകനാകുന്ന അതുൽ സഭർവാളി​ൻെറ പൊലീസ്​ സ്​റ്റോറി 'ക്ലാസ്​ ഓഫ്​ 83' നെറ്റ്​ഫ്ലിക്​സ്​ ആണ്​ റിലീസ്​ ചെയ്യുന്നത്​. റെഡ്​ ചില്ലീസ്​ എൻറർടെയ്​ൻമെൻറ്​ നിർമിച്ച ചിത്രം ആഗസ്​റ്റ്​ 21നാണ്​ പ്രേക്ഷകരിലേക്കെത്തുക. നീതിക്കുവേണ്ടി നിലകൊണ്ടതിന്​ ശിക്ഷയായി പൊലീസ്​ അക്കാദമിയുടെ ഡീനായി സ്​ഥലംമാറ്റം ലഭിക്കുന്ന പൊലീസ്​ ഉദ്യോഗസ്​ഥൻെറ കഥയാണ്​ സിനിമ പറയുന്നത്​. അഴിമതിക്കാരായ ഭരണകർത്താക്കളെയും​ ക്രിമിനൽ കൂട്ടാളികളെയും ശിക്ഷിക്കാൻ ഇദ്ദേഹം എന്തിനും തയാറായ അഞ്ച്​ പൊലീസുകാരെ പരിശീലനം നൽകി വളർത്തുന്നതാണ്​ പ്രമേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay dattMahesh Bhattaliya bhattpooja bhattsadak 2class of ’83OTT release of bollywood movies
News Summary - OTT release dates announced for films ‘Sadak 2’, ‘Class of ’83’
Next Story