Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഗീതസാന്ദ്രമായ പ്രണയകഥയായ 'ഓശാന'യുടെ മോഷൻ പോസ്റ്റർ പുറത്ത്

text_fields
bookmark_border
Oshaana movie Motion poster out
cancel

നവാഗതനായ എൻ.വി മനോജ് സംവിധാനം ചെയ്ത് എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമിക്കുന്ന 'ഓശാന'യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിൻ ജോസുമാണ്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് 123 മ്യൂസിക്സ്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'. ചിത്രത്തിന്‍റെ യുവത്വമാർന്ന കഥാപശ്ചാത്തലവും ദൃശ്യ മനോഹാരിതയും മോഷൻ പോസ്റ്റിലൂടെ പ്രകടമാണ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവർക്കൊപ്പം ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴൽഗൾ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായർ, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

'ഓശാന'യുടെ ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം നിർവഹിക്കുന്നത് ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈനർ അനുകുട്ടനുമാണ്. അലക്സ് വി.വർഗീസാണ് കളറിസ്റ്റ്. കമലാക്ഷൻ പയ്യന്നൂരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് ജിത്തു പയ്യന്നൂരും വസ്ത്രാലങ്കാരം ദിവ്യ ജോബിയുമാണ്. ഷിബിൻ സി. ബാബുവിൻ്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് വി.എസ് വിനായക്. ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) 'ഓശാന'യുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oshaana movie Motion poster out
Next Story