സിനിമയിലെ സംഘട്ടനം രൂപകൽപന ചെയ്യുന്നവർക്ക് ഓസ്കർ നൽകും
text_fieldsന്യൂയോർക്: സിനിമയിൽ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണ് അടിയും വെടിയും പുകയും. നായകന്റെയോ നായികയുടെയോ സംഘട്ടനങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സംഘട്ടനം എല്ലാ സിനിമയുടെയും കാതലാണ്. കാലങ്ങളായി സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ് വിജയവും നിർണയിച്ചിരുന്നതിൽ സംഘട്ടന ദൃശ്യങ്ങൾക്ക് വലിയ പങ്കുണ്ട്.
സിനിമ നിർമാണത്തിന്റെയും അഭിനയത്തിന്റെയും മിക്ക വിഭാഗങ്ങൾക്കും ഓസ്കർ പുരസ്കാരം നൽകുന്നുണ്ടെങ്കിലും ‘സംഘട്ടനം’ പരിഗണിച്ചിരുന്നില്ല. 100ാമത്തെ പുരസ്കാര വിതരണത്തോടെ ഈ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഓസ്കർ അക്കാദമി. അതായത്, സംഘട്ടനം ഒരു കലയായി പരിഗണിച്ച്, രൂപകൽപന ചെയ്ത ആർട്ടിസ്റ്റിന് പുരസ്കാരം നൽകും. 2027 മുതലാണ് പുരസ്കാരം നൽകുക.
ബ്രാഡ് പിറ്റ് അടക്കം ഹോളിവുഡിലെ സൂപ്പർ താരങ്ങൾക്കുവേണ്ടി സംഘട്ടനം ഡിസൈൻ ചെയ്ത ഡേവിഡ് ലീച്ചിന്റെ ശ്രമങ്ങളാണ് അക്കാദമിയുടെ തീരുമാനത്തിനുപിന്നിൽ. സിനിമകളിൽ സംഘട്ടനം രൂപകൽപന ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പുരസ്കാരം നൽകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഓസ്കർ അക്കാദമി സി.ഇ.ഒ ബിൽ ക്രാമറും പ്രസിഡന്റ് ജാനെറ്റ് യാങ്ങും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

