കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്കരിച്ച് 'ഒരു വയനാടൻ പ്രണയകഥ'
text_fieldsകൗമാരമനസ്സുകളുടെ പ്രണയം ആവിഷ്കരിക്കുന്ന 'ഒരു വയനാടൻ പ്രണയകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സ്കൂളിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയോട് ആദ്യ അനുരാഗം തോന്നുന്ന നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വയനാടിന്‍റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിൽ കുളിർമയോടു കൂടിയ പ്രണയകഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഇല്യാസ് മുടങ്ങാശ്ശേരിയാണ്.
എം.കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ ജീസജ് ആന്‍റണി നായകനായും ജൂഹി നായികയായും എത്തുന്നു. ഛായാഗ്രഹണം മധു മാടശ്ശേരി. മെലഡിയുടെ മാന്ത്രിക സ്പർശമുള്ള ഗാനം വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. ലെജിൻ ചെമ്മാനി എഴുതിയ ഗാനങ്ങൾക്ക് മുരളി അപ്പാടത്ത് സംഗീതം പകർന്നിരിക്കുന്നു. പി.ആർ. എം.കെ. ഷെജിൻ ആലപ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

