"ഒരു താത്വിക അവലോകനം" ടീസർ പുറത്തിറങ്ങി
text_fieldsകൊച്ചി: ജോജു ജോർജ്, നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകനം " ചിത്രത്തിന്റെ ടീസർ റിലീസായി. യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസാണ് യോഹന്നാനാണ് ചിത്രം നിര്‍മിക്കുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം നിർമിക്കുന്നത്.
ഷമ്മി തിലകന്, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന് രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
വിഷ്ണു നാരായണനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജലക്ഷ്മി എന്നിവരാണ് ഗായകർ. ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതവും ലിജോ പോള്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. എ.എസ് ദിനേശാണ് വാർത്ത പ്രചരണം.

