Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ കഥാപാത്രവുമായി പൂർണിമ, ഒപ്പം ഹക്കിം ഷായും; 'ഒരു കട്ടിൽ ഒരു മുറി'

text_fields
bookmark_border
Oru Kattil Oru Muri Movie First Look Poster Out
cancel

ഷാനവാസ് കെ ബാവാ ക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവരും നിർമ്മാണ ത്തിൽ പങ്കാളികളാണ്. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായവും നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.

യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണൻ, എന്നിവരുടേയും പൂർണ്ണിമാ ഇന്ദ്രജിത്തിൻ്റേയും പടങ്ങളോടെയാണ് ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഇവർ മൂന്നു പേരുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

സസ്പെൻസും ത്രില്ലിങ്ങും നൽകുന്ന ഒരു തീവ്ര പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലുടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ഷാ നവാസ്.കെ.ബാവാ ക്കുട്ടി പറഞ്ഞു.

രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്. , കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി,ആലാപനം രവി .ജി ,നാരായണി ഗോപൻ, പശ്ചാത്തല സംഗീതം വർക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oru Kattil Oru Muri Movie First Look Poster Out
Next Story