കാത്തിരിപ്പിനൊടുവിൽ 'ഒരു ജാതി ജാതകം' ഒ.ടി.ടി.യില്‍
text_fieldsവിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം ഒ.ടി.ടിയിലെത്തി. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മനോരമ മാക്സ്, സൈന പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിങ് നടത്തുന്നത്.
ജനുവരി മാസം തിയേറ്ററുകളിലെത്തിയ ചിത്രം മാർച്ച് 14ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർഷിപ്പിലെ ചില പ്രശ്നങ്ങൾ മൂലം ചിത്രം മാറ്റിവക്കേണ്ടി വന്നു. സിനിമയിലെ ചില പരാമർശങ്ങൾ സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച നോട്ടീസിനെത്തുടർന്ന് സിനിമ റീസെൻസറിങ് നടത്തിയിരുന്നു.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്, നിര്‍മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗായകന് വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

